പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ഇരമ്ബുന്നു. തുടര്‍ച്ചയായ എട്ടാം ദിവസവും വിവിധ ഭാഗങ്ങളില്‍ ജലീലിനെതിരെ യുവജന സംഘടനകള്‍ പ്രതിഷേധം നടത്തുകയാണ്. പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രതിഷേധം ശക്തമാകുകയാണ്. തൃശൂരില്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷത്തില്‍ രണ്ടു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ടു മണിക്കൂറോളം നേരം പൊലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു.കെ ടി ജീലിലും എം സി കമറുദ്ദീനും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്ടറേറ്റില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു