കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം അനുകൂലിച്ച് സംസാരിക്കുന്ന ശശി തരൂരിനെ ബിജെപിയുടെ ‘സൂപ്പര്‍ വക്താവ്’ എന്നാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് വിശേഷിപ്പിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ നിലപാട് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഏഴ് സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ഏഴ് നിയമസഭാംഗങ്ങളാണ് ഈ പ്രതിനിധി സംഘങ്ങളെ നയിക്കുന്നത്. ഇതില്‍ യുഎസ് ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളിലേക്കുള്ള ഒരു സംഘത്തെ നയിക്കുന്നത് ശശി തരൂരാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ കൃത്യവും മൂര്‍ച്ഛയേറിയതുമായ നിലപാട് ആഗോള വേദികളില്‍ അവതരിപ്പിക്കുകയാണ് ഈ സംഘത്തിന്റെ ഉത്തരവാദിത്തം.