ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ താത്പര്യം മുന്‍നിറുത്തിയുള്ളതാണെന്നും മറിച്ചുള്ള പ്രചാരണങ്ങളില്‍ വീഴരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലുകളെക്കുറിച്ച് കള്ളവും തെറ്റായ വിവരങ്ങളുമാണ്ചിലര്‍ പരത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കരുതെന്ന് നിശ്‌ചയമുള്ളവരാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ എത്രത്തോളം അറിവുള്ളവരാണെന്ന് അവര്‍ മനസിലാക്കുന്നില്ല. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഗോതമ്ബും അരിയും ശേഖരിക്കാന്‍ കഴിയില്ലെന്ന് അവര്‍ കള്ളം പടച്ചുവിടുന്നു.എനിക്ക് കര്‍ഷകരോട് അഭ്യര്‍ത്ഥിക്കാനുള്ളത് കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി ബഹളമുണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്നാണ്. നിങ്ങള്‍ തുടര്‍ന്നും കഷ്‌ടപ്പാടില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പഴയ സമ്ബ്രദായം തുടരണമെന്ന് പറയുന്നത്. അവര്‍ ദശകങ്ങളോളം അധികാരത്തിലിരുന്നിട്ടും കര്‍ഷകര്‍ക്കു വേണ്ടി ഏറെ സംസാരിച്ചിട്ടും ഒന്നും ചെയ്യാതിരുന്നവരാണെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ താങ്ങുവിലയിലൂടെ ശരിയായ വില ഉറപ്പാക്കി കര്‍ഷകരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. പുതിയ അവസരങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെയും ഇടനിലക്കാരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരെയും കര്‍ഷകര്‍ കാണുന്നുണ്ട്.
ബീഹാറിലെ കോശിയില്‍ നിര്‍മ്മിച്ച റെയില്‍വെ പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മോദി.
പഞ്ചാബിലും ഹരിയാനയിലും ബില്‍ വന്‍ കര്‍ഷക പ്രതിഷേധത്തിന് കാരണമാകുകയും എന്‍.ഡി.എ സംഖ്യകക്ഷിയായ അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവയ്‌ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം