അസമിലെ ഗുവാഹത്തിയിലാണ് ഈ അടിപൊളി കല്യാണം. ദമ്പതികള്‍ അവരുടെ വിവാഹ ദിവസം ഒരു കരാര്‍ ഒപ്പിടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരാര്‍ ഒരു സാധാരണ കരാറാണെന്ന് ധരിച്ചെങ്കില്‍ തെറ്റി, ഒരുപാട് കണ്ടീഷനുകളാണ് ഈ വിവാഹ കരാറിലുള്ളത്. രണ്ട് പേരുടെയും ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം ഈ കരാറിലുണ്ട്. എട്ട് നിബന്ധനകാളാണ് പ്രധാനമായുമുള്ളത്.
വീട്ടില്‍ ഭക്ഷണത്തിന് മുന്‍ഗണന നല്‍കണം. ഒരു മാസത്തില്‍ ഒരു പിസയേ കഴിക്കാവൂ. എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാര്‍ട്ടി പോകുന്നത് എന്നോടൊപ്പമായിരിക്കും. എല്ലാ ദിവസവും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യണം. ഞായറാഴ്ച ദിവസങ്ങളില്‍ പ്രഭാത ഭക്ഷണം ഭര്‍ത്താവുണ്ടാക്കണം. എല്ലാ പാര്‍ട്ടിയിലും മികച്ച ചിത്രങ്ങള്‍ എടുക്കണം.
15 ദിവസങ്ങള്‍ കൂടുമ്പോള്‍ ഷോപ്പിംഗിന് കൊണ്ടു പോകണം എന്നൊക്കെയാണ് കരാറില്‍ ഉള്ളത്. wedlock photography assam എന്ന ജനപ്രിയ വിവാഹ ഫോട്ടോഗ്രാഫി പേജിലാണ് അസം സ്വദേശികളായ ദമ്പതികളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് പോസ്റ്റ് ചെയ്ത സമയം മുതല്‍, ഇത് വൈറലാകുകയും 38.8 ദശലക്ഷത്തിലധികം കാഴ്ചകളും 1.8 ദശലക്ഷത്തിലധികം ലൈക്കുകളും നേടുകയും ചെയ്തു.
വൈറല്‍ ക്ലിപ്പില്‍, വധു ശാന്തിയും വരന്‍ മെഹ്ഫിലും അവരുടെ ‘വര്‍മല’ ചടങ്ങിന് ശേഷം വേദിയില്‍ ഇരിക്കുന്നത് കാണാം. മാലകള്‍ കഴുത്തില്‍ ഇടുന്ന സമയത്ത്, അവര്‍ തങ്ങളുടെ വിവാഹ കരാറിന്റെ ഒരു വലിയ ഷീറ്റില്‍ ചില നിബന്ധനകളോടെ ഒപ്പ് ചേര്‍ക്കുന്നത് കാണാം. എന്താലായും വീഡിയോയും കല്യാണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.