കലോത്സവത്തിന് രുചിയേകാൻ ഇത്തവണയും പഴയിടം

0
75

കോഴിക്കോട്: കൗമാര കലോത്സവത്തിന് ഇത്തവണയും പഴയിടത്തിന്റെ രുചി. ചേനപ്പായസം ആണ് ഇത്തവണത്തെ സ്പെഷ്യൽ. ഇഡ്ഡലി, പുട്ട്, അപ്പം, ഉപ്പുമാവ്, സാമ്പാർ, കടലക്കറി, വെജിറ്റബിൾ സ്റ്റ്യൂ, ചെറുപയർ സ്റ്റ്യൂ എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടും.

ഭക്ഷണം ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ച് കിട്ടിയ നാല് ക്വട്ടേഷനുകളിൽ നിന്നാണ് പഴയിടത്തെ തിരഞ്ഞെടുത്തത്. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് കലവറ ഒരുങ്ങുക. ഒരേസമയം രണ്ടായിരം പേർക്ക് ഇരുന്ന് കഴിക്കാവുന്ന പന്തലാണ് തയ്യാറാക്കുക.

ഊണിന് ചോറ് സാമ്പാർ, രസം, മോര്, പച്ചടി, കിച്ചടി, തോരൻ, മസാലക്കറി, അച്ചാർ, പായസം ഓരോ ദിവസവും വ്യത്യസ്തം. ചേനപ്പായസം, പാൽപ്പായസം, പാലട, ഗോതമ്പ്, അമ്പലപ്പുഴ പാൽപ്പായസം. രാത്രി വിവിധ കറികളുള്ള ഊണ്. ദിവസവും 15,000 പേർക്കുളള ഭക്ഷണമാണ് തയ്യാറാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here