കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
പ്രതിയ്ക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹര്‍ജി തള്ളിയത്. ഈ മാസം 13 മുതല്‍ 15 വരെ പ്രതിക്ക് അഭിഭാഷനെ കാണാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.