കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മീത്തലെ പുന്നാട് യുപി സ്കൂളിന് സമീപത്തെ ജിതേഷ്-ജിൻസി ദമ്പതികളുടെ മകൻ യശ്വന്ത് ആണ് മരിച്ചത്.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.