യുപി മന്ത്രി അതുൽ ​ഗാർ​ഗിന് കൊവിഡ് സ്ഥിരീകരിച്ചു

0
95

ലക്നൗ: ഉത്തർപ്രദേശിലെ ആരോ​ഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അതുൽ ​ഗാർ​ഗിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം എന്ന് അദ്ദേഹം അറിയിച്ചു.

‘ഓ​ഗസ്റ്റ് 15 ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ എനിക്ക് കൊവിഡ് നെ​ഗറ്റീവായിരുന്നു പരിശോധനാ ഫലം. എന്നാൽ ഇന്നലെ നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. ഓ​ഗസ്റ്റ് 16നും 18നും ഇടയിൽ ഞാനുമായി ഇടപഴകിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.’ അതുൽ​ ​ഗാർ​ഗ് ട്വീറ്റ് ചെയ്തു.

യുപിയിൽ രണ്ട് മന്ത്രിമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here