എൻസിസി കേഡറ്റായി ശാലിനി സിംഗ് ചരിത്രം സൃഷ്ടിച്ചു.

0
79

ഉത്തരാഖണ്ഡിലെ ഹിമാലയൻ മേഖലയിൽ പർവതാരോഹണ കോഴ്‌സ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വനിതാ എൻസിസി കേഡറ്റായി ശാലിനി സിംഗ് ചരിത്രം സൃഷ്ടിച്ചു.

നിർബന്ധിത മൗണ്ടനീയറിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ശാലിനി  67 യുപി ബറ്റാലിയനിൽ  ചേർന്നു. ഏപ്രിൽ 26 നാണ് ശാലിനി ഒരു മാസം നീണ്ടുനിൽക്കുന്ന കോഴ്‌സ് ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൗത്യത്തിനായി രൂപീകരിച്ച 45 എൻസിസി കേഡറ്റുകളുടെ ടീമിലെ ഏക വനിതാ കേഡറ്റ് ശാലിനി മാത്രമായിരുന്നു എന്നതാണ് അതിലും സന്തോഷകരമായ കാര്യം. കോഴ്‌സ് പൂർത്തിയാക്കാൻ സീനിയർ വിംഗ് എൻസിസി കേഡറ്റുകൾ ഡ്രിംഗ് താഴ്‌വരയിലെ മഞ്ഞുമൂടിയ മലനിരകളിലൂടെ 15,400 അടി കയറി.

15,400 അടി ഉയരത്തിലുള്ള ഡ്രിംഗ് താഴ്‌വരയിലാണ് ഈ മഞ്ഞുമൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നത്, ഈ കൊടുമുടി കയറുകയെന്നത് അങ്ങേയറ്റം ദുഷ്കരമായ കാര്യമാണ്. ആവശ്യമായ സൗകര്യങ്ങളും പ്രത്യേക പരിശീലനവും നൽകി കേഡറ്റുകളുടെ ശ്രമങ്ങൾക്ക് കൂടുതൽ പി[പ്രോത്സാഹനം നൽകാൻ 67 യുപി ബറ്റാലിയൻ എൻസിസി ലഖ്‌നൗവിലെ കമാൻഡന്റ് കേണൽ പുനീത് ശ്രീവാസ്തവയും കൂടെയുണ്ടായിരുന്നു.

ഏപ്രിൽ 26 മുതൽ മെയ് 6 വരെ ഉത്തരകാശിയിലെ ടെക്‌ലയിൽ നിന്ന് ടീം പരിശീലന പരിപാടി പൂർത്തിയാക്കിയെന്ന് ശാലിനി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു, താപനില പൂജ്യത്തിന് താഴെയുള്ള (-14 ഡിഗ്രി സെൽഷ്യസ്) പ്രദേശത്താണ് ഒരു മാസത്തെ കോഴ്സ് പൂർത്തിയാക്കിയത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ മറ്റ് പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശാലിനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here