വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിനിയാണ് മരിച്ചത്. 32 വയസായിരുന്നു. ശനിയാഴ്‌ച വൈകീട്ട് നാലരയോടെയാണ് സംഭവം. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് സിനിക്ക് ഇടിമിന്നലേറ്റത്.
ഇടിമിന്നലേറ്റതിന് പിന്നാലെ സിനിയെ ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിവദാസനാണ് ഭര്‍ത്താവ്. മക്കള്‍: ശിവപ്രിയ, വിഷ്‌ണുദാസ്, ശ്രീജിത്ത്.