ഇനി മുതൽ ന്യൂറോ സർജൻമാർക്കും നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താം.

0
38

ന്യൂഡൽഹി: ഇനി മുതൽ നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താൻ ന്യൂറോളജി വിഭാഗങ്ങളിലെ സര്ജന്മാരും. നട്ടെല്ലിലെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സര്‍ജന്‍മാര്‍ക്കും യോഗ്യത ഉണ്ടായിരിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.

നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ പൊതുവെ അനിവാര്യമായി വരാറുള്ളത്. ഇത്തരം ശസ്ത്രക്രിയകള്‍ നിര്‍വഹിക്കാനുള്ള യോഗ്യത ആര്‍ക്കാണെന്ന കാര്യത്തില്‍ പലയിടത്തും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ഏറെക്കാലമായി നിലനിന്നിരുന്ന  ഈ സംശയം ദൂരീകരിച്ചു കൊണ്ടാണ് കമ്മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോർഡിൻറെ ശാസ്ത്രീയമായ നിലപാട് വ്യക്തമാക്കല്‍. കഴിഞ്ഞ നവംബർ മുതലുള്ള ചർച്ചകൾക്ക് ശേഷമാണ് മെഡിക്കൽ ബോർഡ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത് .

 

LEAVE A REPLY

Please enter your comment!
Please enter your name here