കൊച്ചി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് ചലചിത്രതാരം ഉണ്ണി മുകുന്ദൻ.
‘ലോകമെമ്ബാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രി പൂജ നടത്തുന്ന ചിത്രവും ചെങ്കോല്‍ സ്ഥാപിക്കുന്ന ചിത്രവും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഗണപതിഹോമത്തോടെയാണ് രാവിലെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ സന്യാസിമാര്‍ ചേര്‍ന്നാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. സ്പീക്കറുടെ കസേരക്ക് സമീപം പ്രധാനമന്ത്രി തന്നെയാണ് ചെങ്കോല്‍ സ്ഥാപിച്ചത്.
മോദി, മോദി വിളികളോടെയാണ് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് മോദി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്.