ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത് ജൂണ്‍ ഒമ്പതിനാണ്

0
68

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശക കാഴ്ചകള്‍ക്ക് വിരാമമായതിനാല്‍ത്തന്നെ ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം ആരംഭിക്കുകയാണ്. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങളില്‍ മിക്കവര്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് പ്രമുഖര്‍. ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ താരങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഓഡറില്‍ ആശയക്കുഴപ്പമുണ്ട്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരോ അതോ ഹര്‍ദിക് പാണ്ഡ്യയോ എന്നതാണ് പ്രധാന പ്രശ്‌നം. മൂന്നാം നമ്പറില്‍ ശ്രേയസ് കളിച്ചാല്‍ നാലാം നമ്പറില്‍ ഹര്‍ദിക്കിനെ പരിഗണിക്കാം. അപ്പോള്‍ റുതുരാജ് ഗെയ്ക് വാദിന് പുറത്തിരിക്കേണ്ടി വരും. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനെയാവും ഇന്ത്യ പരിഗണിക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ വെങ്കടേഷ് അയ്യര്‍ക്ക് പുറത്തിരിക്കേണ്ടി വരും. ഭുവിയും ഹര്‍ഷല്‍ പട്ടേലും ആവേഷ് ഖാനും പേസ് നിരയില്‍ ഇടം പിടിച്ചാല്‍ ഉമ്രാന്‍ ഖാനെ പുറത്തിരുത്തേണ്ടതായി വരും. ഈ ടീം ഘടനയിലുള്ള ആശയക്കുഴപ്പം ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത.

ഇന്ത്യന്‍ ടി20 ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ്് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

LEAVE A REPLY

Please enter your comment!
Please enter your name here