അഭിനയ കലയിലെ കിരീടം വെക്കാത്ത രാജാവിന് ജന്മദിനാശംസകൾ

0
135
mohanlal new look latest photo

മൂന്നു പതിറ്റാണ്ടുകാലമായി മലയാള സിനിമാ ലോകത്തെ നടനവിസ്മയമായ മോഹന്‍ലാലിൻറെ ജന്മ ദിനമായ ഇന്ന് സിനിമാ ലോകവും, ആരാധകരും സ്നേഹാശംസകൾ വാരിക്കോരി നൽകുകയാണ്. ആസ്വാദകരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെ തൻറെ അഭിനയത്തിലൂടെ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്.

1960 മെയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹന്‍ലാൽ, തന്റെ വിദ്യാഭ്യാസകാലം തിരുവനന്തപുരത്താണ് ചെലവഴിച്ചത്. 1978-ല്‍ പുറത്തിറങ്ങിയ തിരനോട്ടമായിരുന്നു ലാലിന്റെ ആദ്യ ചിത്രം. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മുഖ്യധാരാ സിനിമയില്‍ അരങ്ങേറ്റം നടത്തി. . പിന്നീടങ്ങോട്ട് എണ്ണമില്ലാതെ ചിത്രങ്ങളിൽ തിളങ്ങി വന്നു.

മോഹന്‍ലാലിന് രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019-ല്‍രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി രാജ്യം ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here