ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ കേസില്‍ 25 വയസ്സുകാരന്‍ അറസ്റ്റില്‍.

0
74

കൊല്‍ക്കത്ത: ( 26.11.2020) സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ഇടുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ കേസില്‍ 25 വയസ്സുകാരന്‍ അറസ്റ്റില്‍. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി യുവാവ് ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയെന്നാണു കൊല്‍ക്കത്ത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഹസിന്‍ ജഹാന്റെ പരാതിയെ തുടര്‍ന്ന് കാനിങ് സ്റ്റേഷന്‍ റോഡ് പരിസരത്തുനിന്നാണു യുവാവിനെ പിടികൂടിയത്.

 

ഹസിന്‍ ജഹാന്റെ വീട്ടിലെ സഹായിയായിരുന്നു പണം ആവശ്യപ്പെട്ട് ആദ്യം വിളിക്കുന്നത്. പിന്നീട് ഇവരുടെ മകനാണെന്നു പറഞ്ഞ് ഒരാള്‍ വിളിക്കാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ ഹസിന്‍ ജഹാന്റെ സ്വകാര്യ ചിത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ നമ്ബരുകള്‍ എന്നിവ സമൂഹമാധ്യമത്തില്‍ ഇടുമെന്നായിരുന്നു ഇയാളഉടെ ഭീഷണി.ഇയാള്‍ ഹസിന്‍ ജഹാനെ അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

 

ആദ്യ ദിവസങ്ങളില്‍ യുവാവിന്റെ ആവശ്യത്തോട് ഹസിന്‍ ജഹാന്‍ പ്രതികരിച്ചില്ല. എന്നാല്‍ ഭീഷണി പതിവായതോടെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 22ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭീഷണി സന്ദേശങ്ങള്‍ എത്തിയ ഫോണ്‍ നമ്ബരുകള്‍ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി യുവാവിനെ പിടികൂടി. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി. ഹസിനും ഷമിയും വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയ ശേഷം പലതവണ അവര്‍ വിവാദങ്ങളില്‍ പെട്ടിരുന്നു.

 

ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ഹസിന്‍ അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ പ്രതികരിച്ചും വാര്‍ത്തകളില്‍ ഇടം നേടി. രാമക്ഷേത്ര വിഷയത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഹസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി ഉയര്‍ന്നിരുന്നു. കൊല്‍ക്കത്ത പൊലീസ് സുരക്ഷ നല്‍കുന്നില്ലെന്ന പരാതിയുമായി ഹസിന്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here