ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്
ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്ബഗാനോടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. കഴിഞ്ഞ മത്സരത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് കൃത്യമായ പ്ലാനിംഗോടെയാകും പരിശീലകന് കിബു വികൂന ടീമിനെ ഇറക്കുക. മലയാളികളായ സഹലും പ്രശാന്തും ആദ്യ ഇലവനിലില്ല
നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ആല്‍ബിനോ ഗോമസ്, നിഷു കുമാര്‍, കോനെ, ജെസ്സല്‍, സിഡോഞ്ച, വിസന്റെ, രോഹിത് കുമാര്‍, ലാല്‍തതങ്ക, സെത്യാ സെന്‍, ഹൂപ്പര്‍ എന്നിവരാണ് ആദ്യ ഇലവനില്‍ ഇറങ്ങുന്നത്.