സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും, മന്ത്രി കെ.ടി.ജലീലിനെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രത്തില്‍ ലേഖനം. പണം തട്ടാന്‍ കടലാസ് പദ്ധതികളുമായി വരുന്നവരെ സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ജനയുഗത്തിലെ ലേഖനത്തില്‍ സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറയുന്നു.
മാഫിയകളും ലോബികളും ഇടതുപ്രകടനപത്രികയ്ക്ക് അന്യമാണെന്നും വിമര്‍ശനം. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് ചട്ടങ്ങളുണ്ട്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തത് അന്വേഷിക്കണമെന്നും ജലീലിന്‍റെ പേരെടുത്ത് പറയാതെ സിപിഐ ആവശ്യപ്പെടുന്നു.