കാപ്പിപ്രിയർക്കായി കുംഭകോണം കാപ്പി വിശേഷവുമായി ശോഭന

0
106

കാപ്പിപ്രേമികളുടെ ഇഷ്ട പാനീയമാണ് കുംഭകോണം കാപ്പി.

നടിയും നർത്തകിയുമായ ശോഭന ലോക്ഡൗണ് കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ്. നൃത്ത വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ശോഭന ഇക്കുറി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ഒരു കാപ്പിവിശേഷവുമായാണ്.

കൈയില് ഒരു കാപ്പിക്കപ്പും പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് കാറിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം കൈയിലുള്ള കാപ്പിയെക്കുറിച്ച് ഒരു കുറിപ്പും. ‘ഗുഡ്മോര്ണിങ്. എന്റെ യാത്രകളിലെ പ്രിയപ്പെട്ട രുചിയായ കുംഭകോണം കാപ്പിക്ക്, ചിക്കറിയും ചൂടും ചേര്ത്ത് ഹാപ്പി മിഡ് വീക്ക്’ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.

കാപ്പിപ്രേമികളുടെ ഇഷ്ട പാനീയമാണ് കുംഭകോണം കാപ്പി. തെന്നിന്ത്യൻ ഫിൽട്ടർ കാപ്പികളിൽ പ്രധാനപ്പെട്ട ഒന്നാണിത്. നിശ്ചിത അളവിൽ ചേർത്ത കാപ്പിപ്പൊടി-ചിക്കറി പൊടി, പാല്, പഞ്ചസാര എന്നിവ പ്രത്യേകമായി തയ്യാറാക്കുന്നതാണ് കുംഭകോണം ഡിഗ്രി കാപ്പി.

പേര് സൂചിപ്പിക്കുന്നത് പോലെ കുംഭകോണം എന്ന സ്ഥലം തന്നെയാണ് ഈ കാപ്പിയ്ക്ക് പേര് കേട്ട സ്ഥലം. പിച്ചളപ്പാത്രങ്ങളിലാണ് ഈ കാപ്പി ഉണ്ടാക്കുന്നത്. കാപ്പി ഉണ്ടാക്കുന്ന പാത്രത്തിനു രണ്ട് അറകളുണ്ട്. മുകളിലത്തെ അറയിൽ കാപ്പിപ്പൊടി ഇട്ടു ചൂടുവെള്ളം ഒഴിക്കും. അപ്പോൾ താഴത്തെ അറയിലേക്ക് കാപ്പി ലായനി ഉരുകി വീഴും. ഒപ്പം തിളച്ചു കൊണ്ടിരിക്കുന്ന പാല് നിശ്ചിത അളവിൽ കാപ്പി ലായനിയിലേക്ക് ചേര്ക്കും.

Content Highlights: Actress shobana share a post about kumbakonam coffee.

LEAVE A REPLY

Please enter your comment!
Please enter your name here