അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ

0
89

1967ൽ ഡിഎംകെ പാർട്ടി അധികാരമേറ്റതിന് ശേഷം ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ച ഫലകങ്ങളെ ഉദ്ധരിച്ചായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന. “ദൈവത്തെ പിന്തുടരുന്നവർ വിഡ്ഢികൾ, ദൈവത്തിൽ വിശ്വസിക്കുന്നവർ കബളിപ്പിക്കപ്പെട്ടവരാണ് അതിനാൽ ദൈവത്തെ ആരാധിക്കരുത്. -തമിഴ്‌നാട്ടിൽ ഉടനീളമുള്ള നിരവധി ക്ഷേത്രങ്ങൾക്ക് പുറത്ത് ഇത്തരം വചനങ്ങളേന്തിയ നിരവധി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്ക നീക്കം ചെയ്യും.”ശ്രീരംഗത്തിന്റെ നാട്ടിൽ നിന്ന് ബിജെപി നിങ്ങൾക്ക് വാഗ്ദാനം നൽകുന്നു, ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ ആദ്യ ജോലി ഇത്തരം പ്രതിമകൾ നീക്കം ചെയ്യും, പകരം, ആൾവാരുടെയും നായനാർമാരുടെയും പ്രതിമകളും വിശുദ്ധ തിരുവള്ളുവരുടെ പ്രതിമയും സ്ഥാപിക്കും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളെ  ആദരിക്കും.കൂടാതെ, ബിജെപി അധികാരത്തിലെത്തിയാൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) മന്ത്രാലയം നിർത്തലാക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.

“ബിജെപി അധികാരത്തിലെത്തിയാൽ എച്ച്ആർ & സിഇ മന്ത്രാലയം ഉണ്ടാകില്ല, എച്ച്ആർ & സിഇയുടെ അവസാന ദിവസം ബിജെപി സർക്കാരിന്റെ ആദ്യ ദിവസമായിരിക്കും.”- അണ്ണാമലൈ പറഞ്ഞു. പെരിയാർ പ്രതിമകളിൽ അദ്ദേഹത്തിന്റെ വചനങ്ങൾ കാണാറുണ്ട്. അത് ശ്രീരംഗം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രതിമയിലും കാണപ്പെടുന്നു.അതേസമയം പാർട്ടിയുടെ പിന്തുണയില്ലെന്നാരോപിച്ച് നടി ഗൗതമി ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഗൗതമി തെറ്റിദ്ധരിച്ചതാണെന്നും, യഥാർത്ഥത്തിൽ പാർട്ടി അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. ഗൗതമിയുടെ സ്വത്തുക്കൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത സമയത്ത് ബിജെപി ഗൗതമിയെ പിന്തുണച്ചിരുന്നതായും അണ്ണാമലൈ പറഞ്ഞു. “ഞാൻ ഗൗതമിയുമായി ഫോണിൽ സംസാരിച്ചു, വളരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവരെ പിന്തുണച്ചിരുന്നു, എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർ കരുതുന്നു.  ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല.

അത് തെറ്റിദ്ധാരണയാണ്. പോലീസ് ഇത് പരിശോധിച്ച് നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല, പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. 25 വർഷമായി അയാൾ ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു, ഗൗതമിയും ആ വ്യക്തിയും തമ്മിലാണ്   കേസ്, പാർട്ടി എന്നും ഗൗതമിക്കൊപ്പമാണ്”- കെ അണ്ണാമലൈ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here