പ്രഖ്യാപനങ്ങള്‍ മാത്രം.. ഫണ്ട് എവിടെ?’; സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍

0
64

തിരുവനന്തപുരം: എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ.

പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു. മന്ത്രിമാരുടെ പ്രവര്‍ത്തനം പോര എന്നും എല്‍ ഡി എഫ് യോഗത്തില്‍ ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരാ. എം എല്‍ എമാര്‍ക്ക് മണ്ഡലത്തില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ് എന്നും ഗണേഷ് കുമാര്‍ എല്‍ ഡി എഫ് യോഗത്തില്‍ പറഞ്ഞു. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ എന്നും ഫണ്ട് അനുവദിക്കണം എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകില്ല എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

റിയാസിനും വിമര്‍ശനംബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായിട്ടില്ല. അടുത്ത ബജറ്റിലെങ്കിലും ഇതിന് പരിഹാരം വേണം എന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികള്‍ക്കു കാലതാമസം നേരിടുന്നുണ്ട് എന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിന് എതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മന്ത്രി നല്ലയാള്‍ ആണ് എന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എം എല്‍ എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ ഭരണാനുമതി പോലും ആയിട്ടില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ വിമര്‍ശനം ജലവകുപ്പിലേക്ക് കൂടി എത്തിയപ്പോള്‍ സി പി എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ടി പി രാമകൃഷ്ണന്‍ ഇടപെടാന്‍ തുടങ്ങി. എന്നാല്‍ ഇവിടെ അല്ലാതെ മറ്റെവിടാണ് താന്‍ ഇക്കാര്യങ്ങള്‍ പറയേണ്ടത് എന്നും ഇത് പറയാന്‍ മറ്റേതാണ് വേദി എന്നുമായിരുന്നു കെ ബി ഗണേഷ് കുമാര്‍ തിരിച്ച്‌ ചോദിച്ചത്.

പറയാനുള്ളത് പറയുമെന്ന് ഗണേഷ്

തന്റെ അഭിപ്രായം എവിടെയും പറയും എന്നും ഗണേഷ് കുമാര്‍ തിരിച്ചടിച്ചു. എന്നാല്‍ ഗണേഷ് കുമാറിന്റെ അഭിപ്രായത്തോടു സി പി എം എം എല്‍ എമാര്‍ എല്‍ ഡി എഫ് കക്ഷിയോഗത്തില്‍ വിയോജിപ്പ് അറിയിച്ചു. അതേസമയം ഗണേഷ് കുമാറിനെ പിന്തുണച്ച്‌ സി പി ഐ എം എല്‍ എമാരും പി വി ശ്രീനിജന്‍ എം എല്‍ എയും രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചില സി പി ഐ എം എല്‍ എമാര്‍ ഗണേഷ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ച്‌ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here