കല്ലുപ്പ് നെഗറ്റീവ് എനർജി നീക്കാൻ നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് ഊർജത്തെ വലിച്ചെടുത്ത് പുറത്തു കളയുന്നു. ഇതിലൂടെ കുടുംബത്തിലെ പല പ്രശ്‌നങ്ങളും ധനസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം മാറുന്നു. ഇതിനായി എന്താണ് ചെയ്യേണ്ടതെന്നറിയാം.
ഉപ്പ് സൂക്ഷിക്കേണ്ടത്
ഉപ്പ് ഭരണിയിലാണ് ഇട്ടു വയ്‌ക്കേണ്ടത്, അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളിൽ. ഇത് ചെയ്യാൻ പ്ലാസ്റ്റിക് പാത്രമോ സെറാമിക് പാത്രമോ ആകാം. കുഴിയുള്ള പാത്രം വേണം, എടുക്കാൻ. പാത്രത്തിന്റെ പകുതിയോളം വെള്ളമെടുക്കുക. നല്ല ശുദ്ധമായ ജലം നിറയ്ക്കുക. ഒരു സ്പൂൺ കല്ലുപ്പ് ഇടുക. ഈ ക്രിയ ചെയ്യാൻ പോകുന്നയാളുടെ തലയ്ക്കു ചുറ്റും ഇടത്ത് നിന്ന് വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടുമായി മൂന്നു തവണ ഉഴിയുക.
കയ്യിൽ
മനസിൽ ഇഷ്ടദൈവത്തെ പ്രാർത്ഥിയ്ക്കുക. ഇതിനൊപ്പം ഒരു സ്പൂൺ കല്ലുപ്പ് കയ്യിൽ ചുരുട്ടിപ്പിടിയ്ക്കുകയും വേണം. ഉഴിഞ്ഞ ശേഷം ഈ ഉപ്പ് ഉപ്പുവെള്ളം നിറച്ച പാത്രത്തിൽ ഇടുക. വീട്ടിൽ ഉള്ള എല്ലാവരേയും ഇതുപോലെ ഉഴിയുക. ആളുകൾ വീട്ടിൽ ഇല്ലെങ്കിൽ അവരുടെ ഫോട്ടോയിൽ ഉഴിയാം. ഇതിലൂടെ നെഗറ്റീവ് ഊർജത്തെ ഉപ്പ് വഴി വീട്ടിലേക്ക് ആകർഷിയ്ക്കുകയാണ് ചെയ്യുന്നത്.
വീടിന് ചുറ്റും
പിന്നീട് ഒരു പിടി കല്ലുപ്പ് കയ്യിൽ എടുക്കുക. ഇഷ്ടദൈവത്തെ പ്രാർത്ഥിച്ച് വീടിന് ചുറ്റും മൂന്ന് തവണ നടക്കണം. മൂന്നു തവണ വലത്തേക്കും മൂന്ന് തവണ ഇടത്തേക്കും. ഇങ്ങനെ വലം വയ്ക്കാൻ സാധിയ്ക്കാത്തവർ വീടിനുള്ളിൽ ഇതുപോലെ വലത്, ഇടത് ഭാഗത്തേക്കായി കയറിയിറങ്ങുക. എല്ലാ മുറിയിലും കയറിയിറങ്ങണം. ഇതേ പാത്രത്തിൽ തന്നെ കയ്യിലെ കല്ലുപ്പിടുക. ഇത് നെഗറ്റീവ് ഊർജത്തെ ആവാഹിച്ചതാണ്. ഈ ഉപ്പ് പാത്രത്തിലെ വെള്ളത്തിൽ അലിയിച്ച് തീർക്കണം. ഒരൽപം ഉപ്പ് പോലും അലിയാതെ കിടക്കരുത്.
പിന്നീട് ഇത് തെങ്ങിന് ചുവട്ടിൽ ഒഴിയ്ക്കാം. വീട്ടിൽ തെങ്ങില്ലെങ്കിൽ വീട്ടിൽ എവിടേയും ഇത് ഒഴിയ്ക്കാതെ പുറത്തേക്ക് നീക്ക് കളയണം. ചൊവ്വ, വെള്ളി എന്നിങ്ങനെയുള്ള ദിവസങ്ങളിലാണ് ആവാഹനം നടത്താൻ നല്ലത്. ഇത് നെഗറ്റീവ് എനർജിയുടെ സ്വാധീനം അവസാനിപ്പിയ്ക്കാൻ സാധിയ്ക്കും. കൂടുതൽ നെഗറ്റീവ് ഊർജമെങ്കിൽ ഈ രണ്ട് ദിവസങ്ങളിലും ചെയ്യാം. ഉച്ചയ്ക്ക് 12 ശേഷം മുതൽ ഉച്ച തിരിഞ്ഞ് 3 മണിയ്ക്ക് മുൻപായാണ്. 12.30 ആണ് ഇത് ചെയ്യാൻ ഏറെ നല്ലത്. ഇത് ചെയ്യാൻ പുലവാലായ്മകളോ മാസമുറ പ്രശ്‌നങ്ങളോ ഒന്നും ബാധകമല്ല. ആർക്കും ചെയ്യാമെന്നർത്ഥം.