ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

0
86

ബീറ്റ്‌റൂട്ട്

​ബീറ്റ്‌റൂട്ട്

ഇരുമ്പ്, കോപ്പര്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയുടെ സമൃദ്ധമായ ശ്രേണി ബീറ്റ്‌റൂട്ടില്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) ഉത്പാദനം ഉത്തേജിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ടിലെ ധാരാളം പോഷകങ്ങള്‍ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. സ്മൂത്തിയായിട്ട് അല്ലെങ്കില്‍ ജ്യൂസാക്കിയും ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്.

ഈന്തപ്പഴവും കറുത്ത മുന്തിരിയും

​ഈന്തപ്പഴവും കറുത്ത മുന്തിരിയും

ഇരുമ്പ്, മഗ്‌നീഷ്യം, ചെമ്പ്, വിറ്റാമിനുകള്‍ എ, സി എന്നിവയുടെ സമൃദ്ധിയോടെയാണ് ഈ അത്ഭുതകരമായ ഡ്രൈ ഫ്രൂട്ട് കോമ്പിനേഷന്‍ വരുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇരുമ്പ് ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഡ്രൈ ഫ്രൂട്ട്സ് നിങ്ങളുടെ ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കൗള്‍ നിര്‍ദ്ദേശിക്കുന്നു.

3 മുതല്‍ 5 വരെ ഈന്തപ്പഴങ്ങളും ഒരു ടേബിള്‍സ്പൂണ്‍ ഉണക്കമുന്തിരിയും ലഘുഭക്ഷണമായോ പ്രഭാതഭക്ഷണത്തോടൊപ്പമോ കഴിക്കുക. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുകയും ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

​എള്ള്

​എള്ള്

എള്ളില്‍ ഇരുമ്പ്, ചെമ്പ്, സിങ്ക്, സെലിനിയം, വിറ്റാമിനുകള്‍ ബി6, ഇ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. കറുത്ത എള്ള് ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇരുമ്പിന്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഏകദേശം 1 ടേബിള്‍സ്പൂണ്‍ കറുത്ത എള്ള് ഡ്രൈ റോസ്റ്റ് എടുത്ത് ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി ഒരു ഉരുളയാക്കി കഴിക്കാവുന്നതാണ്. നിങ്ങളുടെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ദിവസവും ഈ പോഷകാഹാരം കഴിക്കുന്നത് ഗുണം ചെയ്യും.

​മുരിങ്ങ ഇല

​മുരിങ്ങ ഇല

സാമ്പാര്‍ പോലുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രസിദ്ധമായി ഉപയോഗിക്കുന്ന മുരിങ്ങയുടെ ഇലകള്‍ മികച്ച പോഷകാഹാരമാണ്. മുരിങ്ങയിലയില്‍ നല്ല അളവില്‍ വിറ്റാമിന്‍ എ, സി, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റില്‍ 1 ടീസ്പൂണ്‍ മുരിങ്ങയില പൊടിച്ചത്് കഴിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here