കാത്തിരിപ്പിന് വിരാമമിട്ട് കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്. സംസ്ഥാനത്തുടനീളമുള്ള 36 കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് ജനവിധി തേടുന്നത്. മെയ് 10നാണ് നടന്ന വോട്ടെടുപ്പ് നടന്നത്. ഇത്തവണ 73.19 ശതമാനം പോളിങ് രേഖപ്പെടുത്തി.
എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ജെഡി(എസും) തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഇത്തവണ കർണാടക സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത പ്രകാരം ഉച്ചയോടെ വ്യക്തമായ ഫലം പ്രതീക്ഷിക്കുന്നു.