സംഘട്ടനരംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്നതിൽ പ്രശസ്തനാണ് തമിഴ്നടൻ വിശാൽ. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പലതവണയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ഇപ്പോൾ അദ്ദേഹം വീണ്ടും പരിക്കിന്റെ പിടിയിലായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിശാലിന് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തന്നെയാണ് ഇതും സംഭവിച്ചത്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്ക്. അപകടത്തേ തുടർന്ന് വിശാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്തു.