ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം.

0
56

തിരുവനനന്തപുരം:  ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം.  മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിൽ തിരിച്ചെത്തിയിരിക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴിൽ മൈനിം​ഗ് ആന്റ് ജിയോളജി പ്ലാന്റേഷൻ ചുമതല കൂടി ഹനീഷിനായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം റവന്യൂ വകുപ്പിലേക്ക് മാറ്റിയ ഹനീഷിനെ അതിവേ​ഗം തന്നെ ആരോ​ഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു.

എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നൽകി. അതുപോലെ വി. വിഗ്നേശ്വരി കോട്ടയം കളക്ടർ ആയി ചുമതയേൽക്കും. സ്നേഹിൽ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും ശിഖ സുരേന്ദ്രൻ കെറ്റിഡിസി  മാനേജിംഗ് ഡയറക്ടറായും ചുമതലയേൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here