റിയാദ്: സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിനെ ദേഹാസ്വാസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സൗദിയിലെ കിംഗ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് 84കാരനായ സൽമാൻ ബിൻ അബ്ദുൾ അസീസിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.