ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽനിന്നും മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്.
അതെ സമയം, ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ചില പാർട്ടി പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നും ഉമാ ഭാരതി പറഞ്ഞു. ഭോപ്പാലിൽനിന്നും ഇന്ന് അയോധ്യയിലേക്ക് പോകുമെന്നും അവർ പറഞ്ഞു.