കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 150-ഓളം ഒഴിവുകള്‍. അക്കാദമികവിഭാഗത്തില്‍ 127 ടെക്നിക്കല്‍ സ്റ്റാഫിന്റെയും ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായുള്ള 16 തസ്തികകളിലെ ഒഴിവുകളിലേക്ക് എംപാനല്‍ പട്ടികയും തയ്യാറാക്കുന്നുണ്ട്. എല്ലാം താത്കാലിക നിയമനങ്ങളാണ്.
ടെക്നിക്കല്‍ സ്റ്റാഫ്-127
- ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്- 5, യോഗ്യത: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ഫൈന്‍ ആര്‍ട്സ്/ആര്‍ക്കിടെക്ചര്‍/സിവില്‍ എന്‍ജിനീയറിങ് എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ. ചില തസ്തികകളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
- സിവില്‍ എന്‍ജിനീയറിങ് വിഭാഗം- 11, യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- കെമിക്കല്‍ എന്‍ജിനീയറിങ്- 6, യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്- 29, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലോ ഐ.ടി.യിലോ ബി.ടെക് അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്- 15, യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-12, യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ 15 ഒഴിവുകളുണ്ട്. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- മെക്കാനിക്കല്‍ എന്‍ജിനീയറിങ്-29 (വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍)
- മെക്കാനിക്കല്‍ എന്‍ജിനീയറിങ്-15, യോഗ്യത: വിഷയത്തില്‍ ഒന്നാംക്ലാസോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
- കാര്‍പെന്റര്‍-2, മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍-2, വെല്‍ഡിങ്-5, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
- കമ്പ്യൂട്ടര്‍ സയന്‍സ്-1, മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്-1, കമ്പ്യൂട്ടര്‍ സയന്‍സ്-1, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്.
- ഫിസിക്‌സ് വിഭാഗം-8, യോഗ്യത: ബി.എസ്സി./എം.എസ്സി. ഫിസിക്‌സ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- കെമിസ്ട്രി വിഭാഗം-9, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- സ്‌കൂള്‍ ഓഫ് ബയോടെക്നോളജി-2, യോഗ്യത: ലൈഫ് സയന്‍സസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി ബി.എസ്സി./ബി.ടെക് ബയോടെക്നോളജി. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1, യോഗ്യത: ഒന്നാം ക്ലാസോടെ ബി.എസ്സി./എം.എസ്സി. കെമിസ്ട്രി. പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി: 27 വയസ്സ്.
വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകള്‍ സഹിതം Assistant Registrar (Establishment), NIT Calicut, NIT Campus P.O., Kozhikode, Kerala – 673601 എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21.