കിരീടത്തോടെ തുടങ്ങാന്‍ റയല്‍ മാഡ്രിഡ്, എതിരാളി ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്
ഹെല്‍സിങ്കി: യുവേഫ സൂപ്പര്‍കപ്പ് പോരാട്ടം നാളെ നടക്കും. റയല്‍ മാഡ്രിഡ്, ജര്‍മന്‍ ക്ലബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ഹെല്‍സിങ്കി ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാംപ്യന്മാരുമാണ് സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ വരാറുള്ളത്. കിരീടത്തോടെ പുതിയ സീസണിന് തുടക്കമിടാനൊരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.
പതിനാലാം ചാംപ്യന്‍സ് ലീഗ് ഷെല്‍ഫിലെത്തിച്ച റയലിന്റെ ലക്ഷ്യം അഞ്ചാം യുവേഫ സൂപ്പര്‍ കപ്പാണ്. ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഒരിക്കല്‍കൂടി തലയിലേറ്റിയത്. കരീം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും നേതൃത്വം നല്‍കുന്ന മുന്നേറ്റവും ലൂക്കാ മോഡ്രിച്ച്, കാസിമിറോ, ട്രോണി ക്രൂസ് ത്രയം വാഴുന്ന മധ്യനിരയും തന്നെയാണ് റയലിന്റെ കരുത്ത്.