ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം ;പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തും, അപലപിച്ച് മുഖ്യമന്ത്രി

0
107

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്തും. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയായിരുന്നു വെഞ്ഞാറമ്മൂട്ടിൽ ഹക് മുഹമ്മദിനേയും മിഥിലാജിനേയും കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. സംഭവത്തിന് പിന്നിൽ കോൺഗ്രസ്സാണെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here