അയോധ്യയിലെ മുസ്‌ലിം പള്ളി ഉദ്ഘാടനം; ക്ഷണിച്ചാലും പോകില്ലെന്ന് യോഗി ആദിത്യനാഥ്

0
160

യുപി: അയോധ്യയിലെ മുസ്‌ലിം പള്ളി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന മുസ്‌ലിം പള്ളിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു യോഗി ആദിത്യാനാഥിന്റെ മറുപടി. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ ചടങ്ങിൽ യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു.

“മുഖ്യമന്ത്രിയെന്ന നിലയിൽ നിങ്ങൾ എന്നോട് ചോദിച്ചാൽ, ഒരു മത വിഭാഗവുമായും അകലില്ല, എന്നാൽ യോഗി എന്ന നിലയില്‍ ചോദിച്ചാൽ ഞാൻ തീർച്ചയായും പങ്കെടുക്കില്ല. ഹിന്ദു എന്ന നിലയിൽ, മതപരമായ നിയമങ്ങൾ അനുസരിച്ച് ആരാധിക്കാനും ജീവിക്കാനും എനിക്ക് അവകാശമുണ്ട്. എന്നാൽ മറ്റുള്ളവരുടെ പ്രവൃത്തികളിൽ ഇടപെടാനോ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാനോ എനിക്ക് അവകാശമില്ല.” – അദ്ദേഹം വ്യക്തമാക്കി.

‘പള്ളിയുടെ നിർമാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എന്നെ ആരും ക്ഷണിക്കില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല’ – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here