Samantha : വിദേശ രാജ്യത്ത് താരം ചികിത്സയിലാണെന്ന് റിപ്പോർട്ട്

0
64

ഏറെ നാളായി സോഷ്യൽമീഡിയയിൽ നിന്നും പൊതു പരപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ് തെന്നിന്ത്യൻ താരറാണി സാമന്ത (Samantha Ruth Prabhu). ആഴ്ച്ചകൾക്ക് മുമ്പാണ് പൊതുവിടത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. സോഷ്യൽമീഡിയയിൽ സജീവമായിരുന്ന താരം ഏതാനും ആഴ്ച്ചകളായി ഇവിടേയും ഇല്ല.ഇതോടയാണ് സാമന്ത എവിടെയെന്ന് ആരാധകർ അന്വേഷിച്ചു തുടങ്ങിയത്. സോഷ്യൽമീഡിയയിൽ നിന്ന് ഇടവേളയെടുത്തതാകുമെന്നായിരുന്നു ആരാധകർ ആദ്യം കരുതിയിരുന്നത്.

എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സാമന്ത വിട്ടു നിൽക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ സാമന്തയെ കുറിച്ച് ആശങ്ക പ്രകടിപിച്ച് ആരാധകരും രംഗത്തെത്തി.നിരവധി ഊഹാപോഹങ്ങളും വാർത്തകളുമായി നടിയുടെ അസാന്നിധ്യത്തെ കുറിച്ച് പുറത്തു വരുന്നത്. സാമന്തയാകട്ടെ വാർത്തകളോട് പ്രതികരിക്കുകയോ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.

ചർമ സംബന്ധമായ അസുഖങ്ങൾ മൂലമാണ് താരം സോഷ്യൽമീഡിയയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യത്ത് താരം ചികിത്സയിലാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here