ഗുരുവായൂർ • ക്ഷേത്രത്തിലെ ഭണ്ഡാര വരവായി 4,67,59,585 രൂപയും 5 കിലോ 80 ഗ്രാം സ്വർണവും 27 കിലോ 440 ഗ്രാം വെള്ളിയും ലഭിച്ചു. സ്വർണ വഴിപാടിൽ ഇത്തവണ വൻ വർധനയുണ്ട്. ഒരു മാസം 5 കിലോയിൽ അധികം സ്വർണം വഴിപാടായി ലഭിക്കുന്നത് അപൂർവമാണ്. 2.50 കിലോ മുതൽ 4.25 കിലോ വരെ സ്വർണമാണ് മുൻകാലങ്ങളിൽ ലഭിച്ചിട്ടുള്ളത്. കാനറ ബാങ്കിന് ആയിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല.ഇക്കുറിയും നിരോധിത നോട്ടുകൾ ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു. നിരോധിച്ച 1000 രൂപയുടെ 23 നോട്ടുകളും 500 രൂപയുടെ 49 എണ്ണവുമാണ് ലഭിച്ചത്.