ജമ്മു കശ്മീരിൽ വാഹനാപകടം:

0
79

ജമ്മു കശ്മീരിലെ  സോജില ചുരത്തിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ  കേരളത്തിൽനിന്നുള്ള നാല് വിനോദ സഞ്ചാരികളടക്കം അഞ്ചുപേർ മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ് (32), അനിൽ (33), രാഹുൽ (28), വിഘ്നേഷ് (24) എന്നിവരും വാഹനത്തിന്റെ ഡ്രൈവറും കശ്മീർ സ്വദേശിയുമായ അജാസ് അഹമ്മദ് അവാനുമാണ് അപകടത്തിൽ മരിച്ചത്.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. ചിറ്റൂർ ജെടിഎസിന് സമീപത്തുള്ള പത്ത് യുവാക്കളാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിൽ ഏഴ് പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. മനോജ്, രജീഷ്, അരുൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിലൊരാളുടെ നില ​ഗുരുതരമാണെന്നാണ് വിവരം.  നവംബർ 30ന് വൈകിട്ടാണ് സംഘം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രയ്നിലായിരുന്നു യാത്ര. ആറുദിവസത്തിനിടെ വിവിധ സ്ഥലങ്ങൾ കണ്ട ശേഷം ജമ്മുവിലേക്ക് സംഘം യാത്ര തിരിച്ചു. ചൊവ്വാഴ്ച സംഘം രണ്ടു വാഹനങ്ങളിലായി സംഘം പോകുന്നതിനിടെയാണ് ഒരു വാഹനം അപകടത്തിൽപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങൾ വാടകയ്‌ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര.ചൊവ്വാഴ്ച നിമാത സോജിലാ പാസിൽനിന്ന് സോൻമാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്താണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന എസ്യുവി റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സോൻമാർഗ് പോലീസും എസ്ഡിആർഎഫും മെഡിക്കൽ സംഘവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദേശീയപാതയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here