സോറാം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മിസോറാമില്‍((Mizoram assembly poll) എംഎന്‍എഫിനെ തകര്‍ത്ത് പ്രതിപക്ഷമായ സോറാം പീപ്പിള്‍സ് മൂവ്മെന്റ് മികച്ച വിജയം നേടിയിരുന്നു. 40 നിയമസഭാ സീറ്റുകളിൽ 27ലും വിജയിക്കാൻ സോറാം പീപ്പിൾസ് മൂവ്‌മെന്റിന് കഴിഞ്ഞു. ഭരണകക്ഷിയായ എംഎൻഎഫിനെ (മിസോ നാഷണൽ ഫ്രണ്ട്) പരാജയപ്പെടുത്തിയാണ് സോറാം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിൽ വരുന്നത്. മുന്‍ ഐപിഎസ് ഓഫീസറും എംഎല്‍എയും മുന്‍ പാര്‍ലമെന്റ് അംഗവുമായ ലാല്‍ദുഹോമയുടെ(Lalduhoma) പാര്‍ട്ടിയായ സോറാം പീപ്പിള്‍സ് മൂവ്മെന്റെ(Zoram People’s Movement) തങ്ങളുടെ കരുത്ത് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്.
അതേസമയം സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം ഇന്ന് രാത്രി 8 മണിക്ക് ഐസ്വാളിലെ ലാൽദുഹോമയുടെ വസതിയിൽ ചേരും. സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെ, മിസോറാമിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ ബാരിൽ വന്നേഹ്‌സംഗി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് ഐസ്വാളിലെ പാർട്ടി ഓഫീസിൽ നടക്കുന്ന വിജയാഘോഷത്തിൽ പങ്കെടുക്കും.