തമിഴ്നാട്ടില്‍ വ്യാജ മദ്യം കഴിച്ച്‌ പത്ത് മരണം; നിരവധി പേര്‍ ചികിത്സയില്‍.

0
60

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച്‌ രണ്ട് സ്ഥലത്തുമായി പത്ത് പേര്‍ മരിച്ചു.

നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.

ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകള്‍ വ്യാജ മദ്യം കഴിച്ചത്. സംഭവത്തിന് പിന്നാലെ ദുന്തര മേഖലയിലെ പൊലീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാര്‍കുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കല്‍പട്ട് ജില്ലയില്‍ മധുന്തഗത്താണ് ദുരന്തം. വെള്ളിയാഴ്ച രണ്ട് പേരും ഇന്നലെ ദമ്ബതികളുമാണ് ഇവിടെ മരിച്ചത്. പത്ത് മരണങ്ങളും വ്യാജ മദ്യം കഴിച്ചാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്ത് എക്കിയാര്‍കുപ്പം സ്വദേശികളായ ആറ് പേരാണ് ഞായറാഴ്ച മരിച്ചത്. ചെങ്കല്‍പട്ട് ജില്ലയിലെ മധുരന്തഗത്ത് വെള്ളിയാഴ്ച രണ്ട് പേരും ഞായറാഴ്ച ദമ്ബതികളും മരിച്ചു. ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.

രണ്ട് ദുരന്തങ്ങളും വ്യത്യസ്ത പ്രദേശത്താണ്. ഇവ തമ്മില്‍ ബന്ധമുണ്ടോ എന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചിട്ടില്ല. ഇക്കാര്യമടക്കമുള്ളവ അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here