ഭോപ്പാല്‍: കോവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച വന്ന പരിശോധനാ ഫലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനിൽ പോയിരുന്നു.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധിതനെങ്കിലും ചൗഹാന് ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ചൗഹൻ.