കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി.ചികിൽസിച്ച ഡോക്ടർമാരടക്കം നാൽപ്പതോളം പേരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റി.
കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളിൽ ജില്ലാ കളക്ടർ ലോക്ഡൗൺ പ്രഖ്യാപിച്ചത്.