ഇന്ത്യന്‍ വംശജനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ തര്‍മന്‍ ഷണ്‍മുഖരത്നം സിംഗപൂര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. സിറ്റി-സ്റ്റേറ്റിന്റെ ഒമ്പതാമത് പ്രസിഡന്റാണ് 66 കാരനായ തർമൻ. ആറുവർഷത്തെ കാലാവധിയിൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടരും. സെപ്റ്റംബർ 13-ന് അവസാനിച്ച സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റായ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്.
2011 മേയ് മുതല്‍ 2019 മേയ് വരെ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമാണ്. സിംഗപ്പൂരിൽ ഇതിന് മുമ്പ് രണ്ട് തവണ ഇന്ത്യൻ വംശജരായ പ്രസിഡന്റുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിംഗപ്പൂർ രാഷ്ട്രീയക്കാരനും തമിഴ് വംശജനായ സിവിൽ സർവീസുകാരനുമായ എസ് ആർ നാഥൻ എന്നറിയപ്പെടുന്ന സെല്ലപ്പൻ രാമനാഥനും, ദേവൻ നായർ എന്നറിയപ്പെടുന്ന ചെങ്ങറ വീട്ടിൽ ദേവൻ നായർ, 1981 മുതൽ 1985-ൽ രാജിവെക്കുന്നതുവരെ സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.