കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സൈനിംഗ് കൂടെ പൂര്‍ത്തിയാക്കുക ആണ്. ഓസ്ട്രേലിയയില്‍ നിന്ന് ആണ് പുതിയ താരം എത്തുന്നത്. ഫോര്‍വേഡായ ജോര്‍ദാന്‍ മുറേ ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ എത്തിയിരിക്കുന്നത്. 25കാരനായ താരം ഓസ്ട്രേലിയന്‍ ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സില്‍ നിന്നാണ് താരം എത്തുന്നത്. താരത്തെ റിലീസ് ചെയ്തതായും ഒരു ഇന്ത്യന്‍ ക്ലബിലേക്ക് താരം പോവുക ആണെന്നും സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേരള ബ്ലാസ്റ്റേഴ്സില്‍ ഒരു വര്‍ഷത്തെ കരാര്‍ ആകും ജോര്‍ദാന്‍ മുറേ ഒപ്പുവെക്കുന്നത്. അവസാന രണ്ടു വര്‍ഷമായി സെന്‍ട്രല്‍ കോസ്റ്റിനു വേണ്ടി തന്നെയാണ് ജോര്‍ദാന്‍ കളിക്കുന്നത്.മുമ്ബ് സൗത്ത് കോസ്റ്റ് വെയില്‍സിനു വേണ്ടിയും സിഡ്നി ക്ലബായ എ പി ഐ എയ്ക്ക് വേണ്ടിയും ജോര്‍ദാന്‍ കളിച്ചിട്ടുണ്ട്. ഇതിനകം അഞ്ചു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തു കഴിഞ്ഞു. വിസെന്റെ ഗോമസ്, ഫകുണ്ടോ പെരേര, സിഡോഞ്ച, കോസ്റ്റ, ഗാരി ഹൂപ്പര്‍ എന്നിവരുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിചിട്ടുണ്ട്.