ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കാനായി ചര്‍ച്ച തുടരുമെന്ന് കേന്ദ്രം അറിയിച്ചു. മുഖാമുഖം നില്‍ക്കുന്ന തല്‍സ്ഥിതി ഒഴിവാക്കാന്‍ 3 സ്ഥലങ്ങളില്‍ സേനകളുടെ പിന്‍മാറ്റം ആരംഭിച്ചെങ്കിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പൂര്‍വ്വ സ്ഥിതി പുനസ്ഥാപിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ വേണ്ടി വരുമെന്ന് സേനാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും വീഡീയോ കോണ്‍ഫറന്‍സ് വഴി നാളെ വീണ്ടും ചര്‍ച്ച നടത്തിയേക്കും. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്പ് കഴിഞ്ഞ ഏപ്രില്‍ അവസാനം അതിര്‍ത്തിയില്‍ നില നിന്നിരുന്ന സ്ഥി പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
കടന്നുകയറ്റ ലക്ഷ്യവുമായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ച സൈന്യത്തെ പിന്‍വലിക്കുക, അവര്‍ക്ക് പിന്തുണ നല്‍കാന്‍ നടത്തിയ പടയൊരുക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്. ഗല്‍വാനിലടക്കം മൂന്നിടങ്ങിളില്‍ നിന്നും സേനകളെ പിന്‍വലിക്കാന്‍ സമ്മതിച്ച ചൈന എന്നാല്‍ ഇതുവരെ മറ്റാവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.