തിരുവനന്തപുരം :സര്ക്കാര് വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്ക്കാര് വിലക്കി. പിഎസ്സി ലിസ്റ്റ് നിലവിലില്ലെങ്കില് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നിന്നും നിര്ബന്ധമാക്കി. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും നിര്ദേശിച്ചു. ആദ്യപടിയായി അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്മാരെ പിരിച്ചുവിടാന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര് വകുപ്പ് മേധാവികള്ക്ക് നോട്ടീസ് നല്കി.
പിഎസ്സി ലിസ്റ്റ് നിലവിലില്ലെങ്കില് താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നാണ് സര്ക്കാര് നിര്ദേശം. സര്ക്കാര് വകുപ്പുകളും അര്ധ സര്ക്കാര് സ്ഥാപനങ്ങളും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് വിലക്കി.ഇങ്ങനെ നിയമനം നടത്തുന്നതിലൂടെ സംവരണ തത്വം പാലിക്കപ്പെടുന്നില്ല എന്നാണ് കണ്ടെത്തല്‍ .