കൊച്ചി: ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ശസ്ത്രക്രിയ്ക്ക് കൊച്ചിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉച്ചയോടെയാണ് ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചത്. ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്ന കുട്ടിയുടെ നില വഷളായി തുടങ്ങിയിരുന്നു.ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയത്തിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തത്തിൽ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്നം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു.