കന്യാകുമാരി: കോവിഡ് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച് വസന്തകുമാറിന്റെ നില ഗുരുതരം. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. വെൻ്റിലേറ്റർ സഹായത്തിനൊപ്പം എക്മോ ചികിത്സയും നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.