പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും.

0
59

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അലോട്ട്മെൻ്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 21ന് പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വൺ അഡ്മിഷൻ എന്ന് പൂർത്തിയാകുമെന്നും ക്ലാസുകൾ എന്നു തുടങ്ങുമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ്റെ ചോദ്യം.”മൂന്നാം അലോട്ട്മെൻ്റ് ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. മുഖ്യ അലോട്ട്മെൻ്റ് പ്രകാരം പ്രവേശനം ജൂൺ 21ന് പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം സമയബന്ധിതമായാണ് നടക്കുന്നത്. പ്രഖ്യാപിച്ച സമയത്തുതന്നെ കാര്യങ്ങൾ നടത്തിപ്പോകുകയാണ്” – മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here