തൃശൂർ: തൃശൂർ കല്ലംകുന്നിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുങ്ങൽ ജയകൃഷ്ണന്റെ ഭാര്യ രാജിയും മകൻ വിജയകൃഷ്ണനുമാണ് മരിച്ചത്. രാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലും മകന്റേത് കിണറ്റിലുമാണ് കണ്ടെത്തിയത്.
രാജിയുടെ ഭർത്താവാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇയാൾ അങ്കമാലിയിലുള്ള ജോലിസ്ഥലത്തായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് ജയകൃഷ്ണൻ നേരിട്ട് വീട്ടിലെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതതാകാം എന്നാണ് പൊലീസ് കരുതുന്നത്. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് വിജയകൃഷ്ണൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. രണ്ട് മൃതദേഹങ്ങളിലും കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ച ലക്ഷണങ്ങളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.