കെ.വി വേണുഗോപാലിനെ കണ്ണൂര്‍ എ.സി.പിയായി നിയമിച്ചു.

0
61

ണ്ണൂര്‍:ലോക്‌സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂര്‍ അസി. പൊലിസ് കമ്മിഷണറായി കെ.വി വേണുഗോപാലിനെ നിയമിച്ചു.

റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണ് അദ്ദേഹത്തെ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയത്. നിലവിലുളള എ.സി.പി ടി.കെ രത്‌നകുമാര്‍ കണ്ണൂര്‍ റൂറല്‍ എസ്. എസ്. ബി. ഡിവൈ എസ്.പിയുടെ ചുമതല വഹിക്കും.പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് എ.ഉമേഷിനെ പയ്യന്നൂരിലേക്കും സ്ഥലംമാറ്റി.

പേരാവൂരില്‍ നിന്ന് എ.വി.ജോണിനെ കാസര്‍ഗോഡ് സ്പെഷ്യല്‍ബ്രാഞ്ചിലേക്കും സ്ഥലംമാറ്റി.114 ഡി.വൈ.എസ്പിമാരെയാണ് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റിയിരിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ എസ്.എച്ച്‌.ഒമാരുടെയും എസ്.ഐ മാരുടെയും സ്ഥലംമാറ്റവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here