സർക്കാർ മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായിട്ടാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

0
22

സംസ്ഥാന സർക്കാർ മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായിട്ടാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു.ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാലാണ് സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം കിട്ടുകയെന്നും ആർച്ച് ബിഷപ്പ് പരിഹസിച്ചു. സംസ്ഥാനത്ത് 924 പേ൪ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻ്റെ ഉത്തരവാദി സംസ്ഥാന സ൪ക്കാരാണെന്നും അദ്ദേഹം വിമർശിച്ചു.

കോടികൾ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ലെന്നും ക൪ഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്നാണ് വനം വകുപ്പ് പരിശോധിക്കുന്നതെന്നതും അദ്ദേഹം പറഞ്ഞു.പാലക്കാട് നടന്ന കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here