കോയമ്പത്തൂര്‍: തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന.
സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോള്‍ വില ഉയരാന്‍ തുടങ്ങും.
കോവിഡിനുമുമ്പത്തെ വര്‍ഷം പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയ സമയവുമുണ്ടായിരുന്നു. വില കുറയുന്നസമയത്ത് 100 രൂപവരെ താഴാറുമുണ.കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാംവരെ മുല്ലപ്പൂ പോവുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. കൂടുതലും സത്യമംഗലം ഭാഗത്തുനിന്നാണ് വരുന്നത്.