ശരദ് പവാറിനെതിരേ പോസ്റ്റ് പങ്കുവച്ച കേസില്‍ ശനിയാഴ്ച മറാഠി നടി കേതകി ചിത്ലെയെയേയും നാസിക്കിലെ ഒരു വിദ്യാര്‍ഥിയേയും അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവിനെ ഓഫീസില്‍ കയറി തല്ലി എന്‍.സി.പി പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര ബി.ജെ.പി വക്താവ് വിനായക് അംബേദ്കറിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പുറത്തുവിട്ടു.
എന്‍.സി.പി ഗുണ്ടകളാണ് വിനായക് അംബേദ്കറിന്റെ ഓഫീസില്‍ കയറി ആക്രമണം നടത്തിയതെന്നും സംഭവത്തെ അപലപിക്കുന്നതായും വീഡിയോ പങ്കുവച്ചുകൊണ്ട് ചന്ദ്രകാന്ത് പാട്ടില്‍ ട്വീറ്റ് ചെയ്തു.